സ്വർണ വിലകൂടി.
സംസ്ഥാനത്ത് തുടർച്ചയായി രണ്ടാമത്തെ ദിവസവും സ്വർണത്തിന് വിലകൂടി. ബുധനാഴ്ച പവന് 200 രൂപ കൂടി 36,120 രൂപയായാണ് വർധിച്ചത്. ഗ്രാമിന് 25 രൂപകൂടി 4515 രൂപയുമായി.
ആഗോള വിപണിയിൽ കഴിഞ്ഞ ദിവസം രണ്ടുശതമാനം വിലവർധിച്ചശേഷം ഇന്ന് വിലകുറയുകയാണുണ്ടായത്. സ്പോട്ട് ഗോൾഡ് വില ഔൺസിന് 1,813.75 ഡോളർ നിലവാരത്തിലാണ് വ്യാപാരം നടക്കുന്നത്.