സ്വർണവ്യാപാരിയായ യമനിയുടെ വധം: നാലു കണ്ണൂർ സ്വദേശികൾക്ക് വധശിക്ഷ
ദോഹ: ഖത്തറിൽ സ്വർണവും പണവും കവർച്ച നടത്താനായി സ്വർണവ്യാപാരിയായ യമൻ സ്വദേശി സലാഹുൽ കാസിമിനെ വധിച്ച കേസിൽ മലയാളികൾക്ക് ഖത്തർ ക്രിമിനൽ കോടതി വധശിക്ഷ വിധിച്ചു.
ഒന്നുമുതൽ നാലുവരെയുള്ള പ്രതികൾക്കാണ് ശിക്ഷ.ഇവർ കണ്ണൂർ സ്വദേശികളാണ്. ഒന്നാം പ്രതി കെ. അഷ്ഫീർ (30), രണ്ടാം പ്രതി അനീസ് (33), മൂന്നാം പ്രതി റാഷിദ് കുനിയിൽ (33), നാലാം പ്രതി ടി. ശമ്മാസ് (28) എന്നിവരാണിവർ. കേസിൽ ബുധനാഴ്ചയാണ് കോടതി വിധി പ്രസ്താവിച്ചത്.
ഇന്ത്യക്കാരായ 27 പേരാണ് പ്രതിപ്പട്ടികയിൽ ഉള്ളത്. കുറ്റക്കാരെല്ലന്ന് കണ്ടവരെ വെറുതെ വിടുകയും ബാക്കിയുള്ളവർക്ക് അഞ്ചുവർഷം, രണ്ടുവർഷം, ആറുമാസം എന്നിങ്ങനെയാണ് ശിക്ഷ ലഭിച്ചത്.
2019 ജൂണിലാണ് കേസിനാസ്പദമായ സംഭവം. മലയാളി ഏറ്റെടുത്ത് നടത്തിയിരുന്ന മുർറയിലെ ഫ്ലാറ്റിലാണ് കൊലപാതകം നടന്നത്. ദോഹയിൽ വിവിധ ജ്വല്ലറികൾ നടത്തിയിരുന്നയാളായിരുന്നു യമൻ സ്വദേശി. കവർച്ചക്ക് ശേഷം പണം വിവിധ മാർഗങ്ങളിലൂടെ പ്രതികൾ സ്വദേശത്തേക്ക് അയക്കുകയും െചയ്തു. മൂന്നു പ്രതികൾ ഖത്തറിൽനിന്ന് രക്ഷപ്പെട്ടിരുന്നു.