കൊച്ചി: സ്വർണ വില ഇന്ന് കൂടി. പവന് 160 രൂപയാണ് ഇന്ന് വർധിച്ചത്. ശനിയാഴ്ച പവന് 120 രൂപ വർധിച്ചതിന് പിന്നാലെയാണ് ഇന്നും വില കൂടിയത്.
36,800 രൂപയാണ് പവന്റെ ഇന്നത്തെ വില. ഗ്രാമിന് 20 രൂപ വർധിച്ച് 4,600 രൂപയിലാണ് വ്യാപാരം പുരോഗമിക്കുന്നത്.