സ്കോള്‍ കേരള; മാത്തമാറ്റിക്സ് കോഴ്സിന് അപേക്ഷിക്കാം
സ്കോള്‍ കേരള മുഖേന വി എച്ച് എസ് ഇ അഡീഷണല്‍ മാത്തമാറ്റിക്സ് കോഴ്സിന് 2020-22 ബാച്ചില്‍ രജിസ്റ്റര്‍ ചെയ്യാന്‍ സാധിക്കാത്തവര്‍ക്ക് ഫെബ്രുവരി 19 വരെ 60 രൂപ പിഴയോടെ ഫീസടച്ച് രജിസ്റ്റര്‍ ചെയ്യാം. പ്രവേശനം നേടാന്‍ ആഗ്രഹിക്കുന്നവര്‍ www.scolekerala.org മുഖേന ഓണ്‍ലൈനായി രജിസ്റ്റര്‍ ചെയ്ത് രണ്ട് ദിവസത്തിനകം നിര്‍ദ്ദിഷ്ട രേഖകള്‍ സഹിതമുള്ള അപേക്ഷ അതത് സ്കൂള്‍ പ്രിന്‍സിപ്പല്‍ മുഖേനയോ തപാല്‍ മാര്‍ഗമോ സംസ്ഥാന കേന്ദ്രങ്ങളില്‍ എത്തിക്കണം. ഫോണ്‍: 0471 2342950.