സൗജന്യ തൊഴിലധിഷ്ഠിത കോഴ്സുകളിലേക്ക് അപേക്ഷിക്കാം
സാമ്പത്തികമായി പിന്നോക്കം നില്ക്കുന്ന മത ന്യൂനപക്ഷ വിഭാഗത്തില്‍പ്പെട്ട യുവതീ യുവാക്കള്‍ക്ക് തൊഴില്‍ ലഭ്യമാക്കുക എന്ന ലക്ഷ്യത്തോടെ നടപ്പാക്കുന്ന തൊഴില്‍ പരിശീലന പദ്ധതിയായ ഡിഡിയുജികെവൈ (ദീന്‍ദയാല്‍ ഉപാധ്യായ ഗ്രാമീണ്‍ കൗശല്യ യോജന)ലേക്ക് യുവതീ യുവാക്കളില്‍ നിന്നും അപേക്ഷ ക്ഷണിച്ചു.
അപേക്ഷകര്‍ പഞ്ചായത്തുകളില്‍ സ്ഥിരതാമസമുള്ള 18നും 30നും ഇടയില്‍ പ്രായമുള്ളവരായിരിക്കണം. ഹിന്ദുസ്ഥാന്‍ ലാറ്റക്സ് ഫാമിലി പ്ലാനിംഗ് പ്രൊമോഷന് ട്രസ്റ്റ്, കേന്ദ്ര ഗ്രാമ വികസന മന്ത്രാലയം, കേരള സര്‍ക്കാര്‍ എന്നിവയുടെ സംയുക്താഭിമുഖ്യത്തില്‍ നടത്തുന്ന പദ്ധതിയില്‍ ഗസ്റ്റ് റിലേഷന്‍ മാനേജ്മെന്റ് (അഞ്ച് മാസം), മെഡിക്കല്‍ റെക്കോര്‍ഡ്സ് ആന്‍ഡ് ഹെല്‍ത്ത് ഇന്‍ഫര്‍മേഷന്‍ ടെക്നീഷന്‍ (ഏഴ് മാസം), ഡിപ്പാര്‍ട്ട്മെന്റല്‍ മാനേജര്‍ (അഞ്ച് മാസം) എന്നിവയാണ് കോഴ്സുകള്‍. പ്ലസ്ടുവാണ് അടിസ്ഥാന യോഗ്യത.
കൂടുതല്‍ വിവരങ്ങള്‍ക്ക് എച്ച്എല്‍എഫ്പിപിടി ഡിഡിയുജികെവൈ ട്രെയിനിംഗ് സെന്റര്‍, എന്‍എസ്എസ് കോളേജിന് സമീപം, പുതിയപാലം, ചാലപ്പുറം പി ഒ, കോഴിക്കോട് എന്ന വിലാസത്തില്‍ ബന്ധപ്പെടാം. ഫോണ്‍: 9746932189, 7592905312. ഇമെയില്‍: www.hlfppt.org, വെബ്സൈറ്റ്: ddugkykerala.hlfppt@gmail.com.