സൗജന്യ മൊബൈല്‍ ആര്‍ടിപിസിആര്‍ പരിശോധന
ജില്ലയില്‍ സപ്തംബര്‍ 25 ശനിയാഴ്ച മൊബൈല്‍ ലാബ് സംവിധാനം ഉപയോഗിച്ച് സൗജന്യ കോവിഡ് 19 ആര്‍ടിപിസിആര്‍ പരിശോധന നടത്തും. ഗവ.എല്‍ പി സ്കൂള്‍ മാതമംഗലം, ചപ്പാരപ്പടവ് പ്രാഥമികാരോഗ്യ കേന്ദ്രം, മാട്ടൂല്‍ കുടുംബാരോഗ്യ കേന്ദ്രം, പിണറായി ആര് സി അമല ബേസിക് യു പിസ്കൂള്‍, തൃപ്പങ്ങോട്ടൂര്‍ എല്‍ പി സ്കൂള്‍, വയോജന വിശ്രമ കേന്ദ്രം കൊളപ്പ എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് മൂന്ന് മണി വരെയും ഇരിണാവ് ഹിന്ദു എല്‍ പി സ്കൂള്‍, ഉദയംകുന്ന് ഹെല്‍ത്ത് സബ്സെന്റര്‍, വേശാല എല്‍ പി സ്കൂള്‍ എന്നിവിടങ്ങളില്‍ രാവിലെ 10 മുതല്‍ ഉച്ചക്ക് 12.30 വരെയും മൊറാഴ സബ് സെന്റര്‍, രാധാവിലസാം യു പി സ്കൂള്‍ എന്നിവിടങ്ങളില്‍ ഉച്ചക്ക് രണ്ട് മുതല്‍ വൈകിട്ട് നാല് മണി വരെയും പഴശ്ശി എല്‍ പി സ്കൂളില്‍ ഉച്ചക്ക് 1.30 മുതല്‍ വൈകിട്ട് 3.30 വരെയുമാണ് പരിശോധന. പൊതുജനങ്ങള്‍ ഈ സൗകര്യം ഉപയോഗപ്പെടുത്തണമെന്ന് ജില്ലാ മെഡിക്കല്‍ ഓഫീസര്‍ (ആരോഗ്യം) അറിയിച്ചു.