സർക്കാർ ഓഫീസുകളിൽ പഞ്ചിം​ഗ് പുനഃസ്ഥാപിച്ചു

സർക്കാർ, അർദ്ധ സർക്കാർ, പൊതുമേഖലാ സ്ഥാപനങ്ങളിൽ ബയോമെട്രിക് പഞ്ചിംഗ് സംവിധാനം പുനഃസ്ഥാപിച്ച് പൊതുഭരണ വകുപ്പ് ഉത്തരവിട്ടു. കൊവിഡ് വ്യാപനം തീവ്രമായിരുന്ന സമയത്ത് സർക്കാർ, അർദ്ധ സർക്കാർ സ്ഥാപനങ്ങളിൽ വർക്ക് ഫ്രം ഹോം സംവിധാനമായിരുന്നു.

കൊവിഡ് വ്യാപനം ഗണ്യമായി കുറഞ്ഞത് കണക്കിലെടുത്താണ് വീണ്ടും ബയോ മെട്രിക് പഞ്ചിംഗ് ഏർപ്പെടുത്താൻ സംസ്ഥാന സർക്കാർ തീരുമാനിച്ചത്.