സർക്കാർ, സ്വകാര്യ ആശുപത്രികളിലെ വെന്റിലേറ്റർ, ഐസിയു കിടക്ക, മറ്റു കിടക്കകൾ എന്നിവയുടെ വിവരം തേടാൻ 1056 എന്ന നമ്പരിലേക്ക് വിളിക്കാം.
തിരുവനന്തപുരം: കേരളത്തിൽ ആശുപത്രികളിലെ ഐസിയു സംവിധാനങ്ങൾ രോഗികളെ കൊണ്ട് നിറയുന്ന സാഹചര്യത്തിൽ സംസ്ഥാനത്തെ സർക്കാർ, സ്വകാര്യ ആശുപത്രികളിലെ വെന്റിലേറ്റർ, ഐസിയു കിടക്ക, മറ്റു കിടക്കകൾ എന്നിവയുടെ വിവരം തേടാൻ 1056 എന്ന നമ്പരിലേക്ക് വിളിക്കാം. ജില്ലാതലത്തിൽ 4 മണിക്കൂർ കൂടുമ്പോൾ വിവരങ്ങൾ അപ്ഡേറ്റ് ചെയ്യാനും സംവിധാനം ഒരുക്കി.
ഇതിനായി നാലു മണിക്കൂര്‍ ഇടവേളയിൽ ഓരോ ജില്ലയിലെയും സര്‍ക്കാർ– സ്വകാര്യ ആശുപത്രികളിലെ വെന്റിലേറ്ററുകള്‍, ഐസിയു ബെഡുകള്‍, മറ്റു ബെഡുകള്‍ എന്നിവയുടെ ലഭ്യതയുടെ ഏറ്റവും പുതിയ വിവരങ്ങള്‍ നല്‍കണമെന്നു സർക്കാർ നിർദേശിച്ചു.
ഇതുവഴി ഈ സൗകര്യങ്ങളുടെ വിനിയോഗം, ലഭ്യത എന്നിവ കൃത്യമായി നിരന്തരം നിരീക്ഷിക്കാന്‍ സാധിക്കും. അവശ്യഘട്ടങ്ങളില്‍ ആശുപത്രികളുമായി നേരിട്ട് ബന്ധപ്പെടുന്ന ബുദ്ധിമുട്ട് ഒഴിവാക്കാൻ 1056 എന്ന ഹെൽപ്പ് ലൈനില്‍ വിളിച്ച് ഈ സൗകര്യങ്ങളുടെ ലഭ്യത ജനങ്ങള്‍ക്ക് ഉപയോഗപ്പെടുത്താം. ഓരോ ജില്ലയിലും ഡിപിഎംഎസുമായി ബന്ധപ്പെട്ടു പ്രവര്‍ത്തിക്കുന്ന കോള്‍ സെന്ററുകളുമായും വിവരങ്ങള്‍ക്കും സഹായങ്ങള്‍ക്കുമായി ബന്ധപ്പെടാവുന്നതാണ്.