സര്‍ക്കാര്‍ ഓഫീസുകൾ ഇനി ശനിയാഴ്ചയും പ്രവർത്തിക്കും
സര്‍ക്കാര്‍ ഓഫീസുകളിലെ ശനിയാഴ്ചകളിലെ അവധി ഇനിയുണ്ടാകില്ല. കോവിഡ് മൂലം സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് ശനിയാഴ്ച അവധി പ്രഖ്യാപിച്ചിരുന്നു.ഈ ശനിയാഴ്ച പ്രവര്‍ത്തി ദിവസമായിരിക്കും. എന്നാല്‍ രണ്ടാം ശനിയാഴ്ച അവധിയായി തുടരും.
സര്‍ക്കാര്‍ ഓഫീസുകളുടെ പ്രവര്‍ത്തനം സാധാരണ നിലയിലേക്ക് ആക്കാന്‍ തീരുമാനിച്ചതിന്റെ ഭാഗമായാണ് ഈ ഇളവ് മാറ്റിയത്. ഇത് സംബന്ധിച്ച ഉത്തരവ് സര്‍ക്കാര്‍ പുറത്തുവിട്ടു.
ഇത് സംബന്ധിച്ച് സര്‍ക്കാര്‍ ഉത്തരവിറക്കി. അര്‍ധ സര്‍ക്കാര്‍, സ്വയംഭരണ സ്ഥാപനങ്ങള്‍ക്കെല്ലാം ഉത്തരവ് ബാധകമാണ്.