ഹലാല്‍ വിവാദം:രാജ്യത്ത് ചേരി തിരിവുണ്ടാക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നെന്ന് മുഖ്യമന്ത്രി.
രാജ്യത്ത് ചേരി തിരിവുണ്ടാക്കാന്‍ സംഘപരിവാര്‍ ശ്രമിക്കുന്നെന്ന് മുഖ്യമന്ത്രി. ഹലാല്‍ വിവാദത്തിലൂടെ ഒരു വിഭാഗത്തെ അടച്ച് ആക്ഷേപിക്കാന്‍ ശ്രമിക്കുന്നുവെന്നും അത്തരം ശ്രമങ്ങള്‍ കേരളത്തിലും നടക്കുന്നെന്ന് പിണറായി വിജയന് പറഞ്ഞു. സി.പി.എം പിണറായി ഏരിയ സമ്മേളനം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
ഹലാൽ എന്നാൽ കഴിക്കാൻ പറ്റുന്നതാണ്. അതുകൊണ്ട് വേറെ ദോഷമില്ല എന്നതാണ് ഉദ്ദേശിക്കുന്നത്. അത്തരമൊരു അർത്ഥമാണ് ആ പദത്തിനുള്ളത്. എന്നാൽ അതിനോടൊപ്പം ഒരു വിഭാഗത്തെ അടച്ചാക്ഷേപിക്കാനുള്ള ഒരുപാട് ആരോപണങ്ങൾ ഉയർന്നിട്ടുണ്ട്. അങ്ങനെയൊരു വല്ലാത്ത ചേരിതിരിവ് സൃഷ്ടിക്കാനാണ് സംഘപരിവാർ ശ്രമിക്കുന്നത്. അത് രാജ്യവ്യാപകമായിട്ടുണ്ട്. കേരളത്തിലും ചില നടപടികൾ കാണാൻ സാധിക്കും’ – പിണറായി പറഞ്ഞു.
ഹലാൽ വിവാദത്തിലൂടെ ഒരു വിഭാഗത്തെ അടച്ചാക്ഷേപിക്കാനുള്ള ശ്രമം നടക്കുന്നു. ഭരണഘടന മൂല്യങ്ങളെ തകർക്കുന്ന സമീപനമാണ് കേന്ദ്രസർക്കാരിന്റേതെന്നും മുഖ്യമന്ത്രി ആരോപിച്ചു. വർഗീയത ഇല്ലാതാക്കാൻ വ്യക്തമായ നിലപാട് വേണം. ഇതിന് ഇടതുപക്ഷത്തിന് കഴിയുമെന്നും ഇടതുപക്ഷം മറ്റ് ജനാധിപത്യ ശക്തികളെ ഒരുമിപ്പിച്ച് മുന്നോട്ട് പോകണമെന്നും മുഖ്യമന്ത്രി പറഞ്ഞു.