Latestഅറിയിപ്പ്‌

പെന്‍ഷന്‍ ഉത്തരവ് വിതരണം ചെയ്തു

പ്രൊവിഡണ്ട് ഫണ്ട് വരിക്കാര്‍ക്ക് വിരമിക്കുന്ന ദിവസം തന്നെ പെന്‍ഷന്‍ ഉത്തരവ് കൈമാറുക എന്ന ഉദ്ദേശത്തോടെ ഇ പി എഫ് ഒ നടപ്പാക്കുന്ന പ്രയാസ് പദ്ധതിയുടെ ഭാഗമായുള്ള ഫെബ്രുവരി മാസത്തെ പെന്‍ഷന്‍ ഉത്തരവ് വിതരണം കണ്ണൂര്‍ റീജിയണല്‍ ഓഫീസില്‍ നടത്തി.
കണ്ണൂര്‍ റീജിയണല്‍ ഓഫീസിന്റെ പരിധിയില്‍ വരുന്ന തൊഴിലാളി പെന്‍ഷന്‍ പദ്ധതിയില്‍ അംഗങ്ങളായ വിവിധ സ്ഥാപനങ്ങളിലെ ജീവനക്കാരായ സി കെ ലളിത, കെ അരുണ, ടി പ്രസന്ന,ടവി പുഷ്പ, എന്‍ സരോജിനി എന്നിവര്‍ക്ക് റീജിയണല്‍ പി എഫ് കമ്മീഷണര്‍ എബിന്‍ വിശ്വനാഥ് പെന്‍ഷന്‍ രേഖകള്‍ വിതരണം ചെയ്തു. എന്‍ഫോഴ്‌സ്‌മെന്റ് ഓഫീസര്‍ കെ പി സന്തോഷ് കുമാര്‍, കെ സദാനന്ദന്‍, തൊഴിലുടമ പ്രതിധികള്‍ എന്നിവര്‍ ചടങ്ങില്‍ പങ്കെടുത്തു.