Latestദേശീയം

സൂര്യാതപം: മഹാരാഷ്‌ട്രയിൽ അമിത്‌ ഷാ പങ്കെടുത്ത ചടങ്ങിനെത്തിയ 11 പേർ മരിച്ചു

മഹാരാഷ്‌ട്രയിൽ കേന്ദ്ര ആഭ്യന്തരമന്ത്രി അമിത്‌ ഷാ പങ്കെടുത്ത ചടങ്ങിനെത്തിയ പതിനൊന്നുപേർ സൂര്യാതപമേറ്റ്‌ മരിച്ചു. നവി മുംബൈയിലെ ഖാർഗറിലെ മൈതാനത്തുനടന്ന മഹാരാഷ്‌ട്ര ഭൂഷൺ അവാർഡ്‌ ദാനച്ചടങ്ങിന്‌ സാക്ഷ്യംവഹിക്കാൻ എത്തിയവരാണ്‌ മരിച്ചത്‌. കടുത്ത വെയിലിൽ ഇവരെ മണിക്കൂറുകൾ ഇരുത്തിയതാണ്‌ ഗുരുതര പ്രത്യാഘാതമുണ്ടാക്കിയതെന്ന്‌ ആരോഗ്യപ്രവർത്തകർ പറഞ്ഞു.

മഹാരാഷ്‌ട്രയ്ക്ക്‌ പുറമേ മധ്യപ്രദേശ്‌, കർണാടക, ഗുജറാത്ത്‌ എന്നിവിടങ്ങളിൽനിന്നും ലക്ഷക്കണക്കിന്‌ ആളുകളാണ്‌ പരിപാടിയിൽ പങ്കെടുക്കാൻ എത്തിയത്‌.