Food

ഒരു വ്യത്യസ്തമായ ചിക്കൻ കറി ഒന്നു പരീക്ഷിച്ചാലോ

വ്യത്യസ്തമായ ചിക്കൻ കറി പരീക്ഷിച്ചാലോ, ചിക്കൻ ഗ്രീൻ ഗ്രേവി കറി തയ്യാറാക്കാം

ചേരുവകൾ

  1. ചിക്കൻ- 500 ഗ്രാം
  2. സവാള വലുതായി മുറിച്ചത്- ഒന്ന്
  3. ഇഞ്ചി- ഒരു കഷണം
  4. വെളുത്തുള്ളി- പത്ത് അല്ലി
  5. പച്ചമുളക് വലുത്- നാലെണ്ണം
  6. മല്ലിയില- 50 ഗ്രാം
  7. കുരുമുളക് പൊടിച്ചത്- ഒരു ടേബിൾ സ്പൂൺ
  8. ഗരംമസാലപ്പൊടി- ഒന്നരടീസ്പൂൺ
  9. ചെറുനാരങ്ങാ നീര്- രണ്ട് ടേബിൽ സ്പൂൺ
  10. ഉപ്പ്- ആവശ്യത്തിന്
  11. തൈര്- മൂന്ന് കപ്പ്
  12. വെണ്ണ- രണ്ട് ടേബിൾ സ്പൂൺ
  13. ഫ്രഷ് ക്രീം- നാല് ടേബിൾ സ്പൂൺ
  14. എണ്ണ- നാല് ടേബിൾ സ്പൂൺ
  15. കസൂരി മേത്തി- ഒന്നര ടീസ്പൂൺ

തയ്യാറാക്കുന്ന വിധം

മിക്സിയിൽ ഇഞ്ചി, വെളുത്തുള്ളി, പച്ചമുളക്, മല്ലിയില, സവാള എന്നിവ അരച്ചെടുക്കുക. ഒരു പാത്രത്തിൽ ചിക്കനിട്ട് അതിലേക്ക് കുരുമുളക്, ഗരംമസാലപ്പൊടി, തൈര്, ഫ്രഷ്ക്രീം, കസൂരി മേത്തി, അരച്ച മസാല, ചെറുനാരങ്ങാനീര്, വെണ്ണ, ഉപ്പ്, എന്നിവ ചേർത്ത് യോജിപ്പിച്ച് ചിക്കനിൽ ചേരുവകൾ നന്നായി പിടിക്കുന്നതുവരെ ഇളക്കി രണ്ട് മണിക്കൂർ വയ്ക്കാം. പാനിൽ എണ്ണയൊഴിച്ച് ചിക്കൻ ചെറുതീയിൽ ഫ്രൈ ചെയ്തെടുക്കുക. പാത്രത്തിൽ അവശേഷിക്കുന്ന മസാല അങ്ങനെ മാറ്റി വയ്ക്കാം. ചിക്കൻ കുറച്ച് നിറം മാറുമ്പോൾ മാറ്റി വച്ച മസാല അതിലേക്ക് ചേർക്കാം. ശേഷം കാൽ കപ്പ് വെള്ളമൊഴിച്ച് മൂടി ഇരുപത് മിനിട്ട് വേവിക്കുക. ചൂടോടെ വിളമ്പാം.