Latestകേരളം

അമീബിക് മസ്തിഷ്ക ജ്വരം : ചികിത്സയില്‍ കഴിഞ്ഞിരുന്ന മലപ്പുറം സ്വദേശിനി മരിച്ചു

അമീബിക് മസ്തിഷ്ക ജ്വരം ബാധിച്ച്‌ ചികിത്സയിലായിരുന്ന 56കാരി മരിച്ചു. കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ കഴിയുകയായിരുന്ന മലപ്പുറം വണ്ടൂർ സ്വദേശിനി ശോഭനയാണ് മരിച്ചത്.കോഴിക്കോട് മെഡിക്കല് കോളജില് ചികിത്സയിലായിരുന്നു. ഈ മാസം നാലിനാണ് ശോഭനക്ക് അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചത്.മലപ്പുറം സ്വദേശിയായ 10 വയസ്സുള്ള ഒരു കുട്ടിക്കും അമീബിക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചിരുന്നു. ഈ കുട്ടിയും കോഴിക്കോട് മെഡിക്കല് കോളേജില് ചികിത്സയില് തുടരുകയാണ്. ഗുരുതരാവസ്ഥയില് കഴിയുന്ന രോഗികള്ക്ക് മറ്റ് ആരോഗ്യപ്രശ്നങ്ങളും ഉള്ളതിനാല്, അവരുടെ നിലയെക്കുറിച്ച്‌ ഡോക്ടര്മാര് ആശങ്ക പ്രകടിപ്പിച്ചിട്ടുണ്ട്