പൂജ, ദീപാവലി അവധികള്‍ക്ക് സ്പെഷ്യല്‍ ട്രെയിനുകളുമായി റെയില്‍വേ
തിരുവനന്തപുരം: ഒക്ടോബർ- നവംബർ മാസങ്ങളിലെ ഉത്സവ സീസണ്‍ പ്രമാണിച്ച് സ്പെഷ്യല്‍ ട്രെയിനുകളുമായി സെന്‍ട്രല്‍ റെയില്‍വേ എത്തുന്നു.944 സ്പെഷ്യല്‍ ട്രെയിന്‍ സര്‍വ്വീസുകളാണ് സെൻട്രല്‍ റെയില്‍വേ പ്രഖ്യാപിച്ചത്. ട്രെയിന്‍ നമ്ബര്‍ 01461 തിരുവനന്തപുരം- ലോകമാന്യ തിലക് ആണ് ഒരു സെപ്ഷ്യല്‍ ട്രെയിൻ.
സെപ്റ്റംബര്‍ 27 മുതല്‍ നവംബര്‍ 29 വരെ വൈകിട്ട് നാലിന് തിരുവനന്തപുരം നോര്‍ത്തില്‍ നിന്ന് പുറപ്പെടും. അടുത്ത ദിവസം രാത്രി 9.50 ന് ലോക്മാന്യ തിലക് ടെര്‍മിനസില്‍ എത്തിച്ചേരും. പത്ത് സര്‍വീസുകളാണ് ഈ ട്രെയിനുള്ളത്. കേരളത്തില്‍ കാസര്‍കോട്, കണ്ണൂര്‍, കോഴിക്കോട്, തിരൂര്‍, ഷൊര്‍ണൂര്‍, തൃശൂര്‍, എറണാകുളം, കോട്ടയം, തിരുവല്ല, ചെങ്ങന്നൂര്‍, കായംകുളം, കൊല്ലം എന്നിവിടങ്ങളില്‍ സ്റ്റോപ്പുണ്ട്.
ട്രെയിന്‍ നമ്ബര്‍ 01463 ലോകമാന്യ തിലക് ടെര്‍മിനസ്- തിരുവനന്തപുരം നോര്‍ത്ത് സെപ്റ്റംബര്‍ 25 മുതല്‍ നവംബര്‍ 27 വരെ എല്ലാ വ്യാഴാഴ്ചയും വൈകുന്നേരം നാലിന് ലോക്മാന്യ തിലക് ടെര്‍മിനസില്‍ നിന്ന് പുറപ്പെട്ട് അടുത്ത ദിവസം രാത്രി 8.45-ന് തിരുവനന്തപുരം നോര്‍ത്തില്‍ എത്തിച്ചേരും. അതേസമയം സ്പെഷ്യല്‍ ട്രെയിനുകളിലേക്കുള്ള ബുക്കിങ് അടുത്ത ആഴ്ച തുടങ്ങും.
