സംസ്ഥാനത്ത് സ്വർണവില കുറഞ്ഞു
സംസ്ഥാനത്ത് സ്വർണവില ഇന്ന് പവന് 80 രൂപ കുറഞ്ഞു. റെക്കോർഡ് നിരക്കിലായിരുന്നു.കഴിഞ്ഞ രണ്ട് ദിവസത്തെ വ്യാപാരം. ഇന്ന് ഗ്രാമിന് 10 രൂപ കുറഞ്ഞത് ഉപഭോക്താക്കള്‍ക്ക് ഒരു ആശ്വാസവും നല്‍കിയിട്ടില്ല. 79000 ത്തിന് മുകളില്‍ തന്നെയാണ് ഇപ്പോഴും സ്വർണവില.
ഇന്ന് ഒരു പവൻ 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 79,480 രൂപയാണ്. ജിഎസ്ടിയും പണിക്കൂലിയും ഹോള്‍മാർക്ക് ഫീസുമടക്കം ഏറ്റവും കുറഞ്ഞത് ഒരു പവൻ ആഭരണത്തിന് 87,000 രൂപയ്ക്ക് മുകളില്‍ നല്‍കണം. നിലവില്‍, ഒരു ഗ്രാം സ്വർണത്തിന് 10800 രൂപ നല്‍കേണ്ടിവരും.
