മുൻ വൈരാഗ്യം; തൃശൂരില്‍ വാക്കുതര്‍ക്കത്തിനിടെ യുവാവിനെ കുത്തിക്കൊന്നു
ത്രിശൂർ: തൃശൂർ മാടക്കത്തറയില്‍ വാക്കുതർക്കത്തിനിടെ യുവാവിനെ കുത്തിക്കൊന്നു. നാല് സെന്‍റ് ഉന്നതിയില്‍ താമസിക്കുന്ന നിഖില്‍ ആണ് മരിച്ചത്.പ്രദേശവാസിയായ യുവാവ് ജിന്‍റോയെ പൊലീസ് അറസ്റ്റ് ചെയ്തു. ഇരുവരും തമ്മില്‍ മുൻ വൈരാഗ്യമുണ്ടായിരുന്നെന്നു പൊലീസ് പറയുന്നു. നിഖിലിന് ഒപ്പം ഉണ്ടായിരുന്ന സുഹൃത്ത് ഷാമോനും പരിക്കേറ്റു
