ഗർഭാശയഗള കാൻസർ പ്രതിരോധ വാക്സിൻ മെയ് 31 വരെ
ഗർഭാശയഗള കാൻ സർ പ്രതിരോധിക്കുന്നതിന് 14 വയസ്സ് പൂർത്തിയായ പെൺ കുട്ടികൾക്ക് സർക്കാർ ആരോ ഗ്യകേന്ദ്രങ്ങളിലൂടെ നൽകുന്ന എച്ച്.പി.വി. വാക്സിൻ മെയ് 31 വരെ ലഭ്യമാകും. ജില്ലയിലെ 23,512 കുട്ടികളിൽ 7959 പേർ നേരിട്ട് ആരോഗ്യകേന്ദ്രങ്ങളിലെത്തി വാക്സിൻ സ്വീകരിച്ചു. 31-നുള്ളിൽ വാ ക്സിൻ നൽകാനുള്ള സജ്ജീകര ണങ്ങൾ ജില്ലയിലെ 112 ആരോ
ഗ്യകേന്ദ്രങ്ങളിൽ ഏർപ്പെടുത്തി യിട്ടുണ്ട്.
14 വയസ്സ് മുതൽ 15 വയസ്സും മൂന്നുമാസവുമായ പെൺ കുട്ടികൾക്ക് വരെ വാക്സിനെടു ക്കാം. വയസ്സ് തെളിയിക്കുന്നതിന് ആധാർകാർഡ് പോലെയു ള്ള ആധികാരിക രേഖകൾ ഉപ യോഗിക്കാം.
വാക്സിൻ ലഭ്യമാകുന്ന തീയ തിയും സമയവും അടുത്തുള്ള ആരോഗ്യ പ്രവർത്തകരിൽനി ന്ന് മുൻകൂർ മനസ്സിലാക്കി 31-നകം വാക്സിൻ സ്വീകരിക്കണ മെന്ന് ജില്ലാ മെഡിക്കൽ ഓഫീ സർ ഇൻ ചാർജ് ഡോ. കെ.സി. സച്ചിൻ അറിയിച്ചു.
