കപ്പലിൽ വെച്ച് ഹൃദയാഘാതം; മർച്ചൻ്റ് നേവി ക്യാപ്റ്റൻ മരിച്ചു
കണ്ണൂർ: കണ്ണൂർ സ്വദേശിയായ മർച്ചൻ്റ് നേവി ക്യാപ്റ്റൻ കപ്പലിൽ ഹൃദയാഘാതം കാരണം മരിച്ചു. കണ്ണൂർ പന്നേൻ പാറ ശ്രീ സൗധത്തിൽ താമസിക്കുന്ന മർച്ചന്റ് നേവി ക്യാപ്റ്റൻ സി.പി ജദീപാണ് (39) മരിച്ചത്.
കഴിഞ്ഞ ദിവസം കപ്പലിൽ വെച്ച് കുഴഞ്ഞുവീഴുകയായിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം. ടി സി രാജീവിൻ്റെയും. (ചീഫ് എൻജിനീയർ, മെർച്ചന്റ് നേവി), കെ.പിസൗമ്യയുടെയും മകനാണ്.
ഭാര്യ: ഷെൽന ജദീപ്. മക്കൾ: ദേവത, ഭദ്ര (വിദ്യാർഥിനികൾ, ചിന്മയ വിദ്യാലയം, ചാല). മരക്കുളം, കിസാൻ റോഡിലുള്ള വസതിയായ ശ്രീ സൗധത്തിൽ പൊതുദർശനത്തിന് വെച്ചശേഷം ഭൗതിക ശരീരം നാളെ 12 മണിക്ക് പയ്യാമ്പലത്ത് സംസ്കരിക്കും.
