Latestകേരളം

മദ്യം വാങ്ങാൻ പണം നൽകിയില്ല: മകൻ അമ്മയെ മർദിച്ച് കൊലപ്പെടുത്തി

കൊച്ചി: മദ്യം വാങ്ങാൻ പണം നൽകാത്തതിനാൽ ഫോർട്ട്കൊച്ചിയിൽ മകൻ വയോധികയായ അമ്മയെ ചവിട്ടിയും ദേഹോപദ്രവം ഏൽപ്പിച്ചും കൊലപ്പെടുത്തി. മകൻ മദ്യലഹരിയിൽ ആയിരുന്നു. ഫോർട്ട് കൊച്ചി അമരാവതികരയിൽ വിശാലാക്ഷി ലൈനിൽ താമസിച്ചിരുന്ന 78-കാരിയായ ലക്ഷ്മിയാണ് കൊല്ലപ്പെട്ടത്. മകൻ കണ്ണനെ പോലീസ് പിടികൂടി.


മദ്യം വാങ്ങാൻ പണം നൽകാത്തതിനെ തുടർന്ന് മദ്യലഹരിയിൽ എഴുപത്തിയെട്ടുകാരിയായ അമ്മയെ ചവിട്ടിയും ദേഹോപദ്രവം ഏൽപ്പിച്ചും മകൻ കൊലപ്പെടുത്തി. ലക്ഷ്മിയുടെ മകൻ കണ്ണനെ ഫോർട്ട് കൊച്ചി പോലീസ് അറസ്റ്റ് ചെയ്തു. പ്രതി മദ്യപിക്കാനായി അമ്മയോട് പണം ആവശ്യപ്പെടുകയും കൊടുക്കാതിരിക്കുമ്പോൾ ഉപദ്രവിക്കുന്നതും സ്ഥിരമായിരുന്നു. ഇന്നലെ രാവിലെ പണം ചോദിച്ചപ്പോൾ കൊടുത്തില്ല. തുടർന്ന് വൈകുന്നേരം മദ്യപിച്ച് വന്ന് അമ്മയെ ഉപദ്രവിക്കുകയായിരുന്നു.

വീട്ടിലെ ഹാളിൽ വച്ചായിരുന്നു മാതാവിനെ ചവിട്ടിയും മർദ്ദിച്ചും അവശിയാക്കിയത്. തുടർന്ന് ലക്ഷ്മിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മകളായ ഷൈലയാണ് സഹോദരൻ അമ്മയെ കൊലപ്പെടുത്തിയ വിവരം പോലീസിനെ അറിയിച്ചത്.