ബോളിവുഡ് സംവിധായകൻ സഞ്ജയ് ഗുപ്ത അന്തരിച്ചു
മുംബൈ: പ്രശസ്ത ബോളിവുഡ് സംവിധായകനും നിർമ്മാതാവുമായ സഞ്ജയ് ഗുപ്ത അന്തരിച്ചു. 57 വയസ്സായിരുന്നു.വീട്ടിലെ ബാത്റൂമിൽ വീണ് തലയ്ക്ക് പരിക്കേറ്റതിനെ തുടർന്നാണ് മരണം
ആക്ഷൻ, ക്രൈം ത്രില്ലർ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ സഞ്ജയ് ഗുപ്ത കാണ്ടേ, ഷൂട്ട്ഔട്ട് അറ്റ് വഡാല, കാബിൽ തുടങ്ങി ഹിറ്റ് ചിത്രങ്ങളുടെ സംവിധായകനായിരുന്നു.സംഭവത്തിൽ വെർസോവ പൊലീസ് അസ്വാഭാവിക മരണത്തിന് കേസെടുത്ത് അന്വേഷണം തുടങ്ങി.
