Latestകേരളം

വട്ടപ്പാറയില്‍ ഓട്ടോറിക്ഷ തോട്ടില്‍ മറിഞ്ഞ് വീണ് കാണാതായ ഡ്രൈവറെ കാണാതായി

തിരുവനന്തപുരം.തിരുവനന്തപുരം വട്ടപ്പാറയില്‍ ഓട്ടോറിക്ഷ തോട്ടില്‍ മറിഞ്ഞ് വീണ് കാണാതായ ഡ്രൈവറെ ഇതുവരെ കണ്ടെത്താനായില്ല.

ഇന്നലെ രാത്രി ഫയർ ഫോഴ്സിന്‍റെ മുങ്ങല്‍ വിദഗ്ധരും നാട്ടുകാരും ചേർന്ന് മണിക്കൂറുകള്‍ ആണ് തിരച്ചില്‍ നടത്തിയത്. തിരച്ചില്‍ രാവിലെ പുനരാരംഭിക്കും.ഇന്നലെ വൈകിട്ട് ആറര മണിയോടെയാണ് ഭാര്യയ്ക്കൊപ്പം സഞ്ചരിച്ച ഓട്ടോ വട്ടപ്പാറ വേറ്റിനാട് തോട്ടിലേക്ക് മറിഞ്ഞ് ഡ്രൈവർ കുറ്റിയാണി സ്വദേശി ഗംഗാധരനെ കാണാതായത്. 

തോട്ടിലെ കനത്ത ഒഴുക്കില്‍ ഇരുവരും പെട്ടുപോകുകയായിരുന്നു. ഒരു മരത്തിന്‍റെ വേരില്‍ പിടിച്ച്‌ നിന്ന ഭാര്യയെ നാട്ടുകാർ രക്ഷപ്പെടുത്തി. എന്നാല്‍ 65 വയസ്സുകാരനായ ഗംഗാധരൻ ഒലിച്ച്‌ പോവുകയായിരുന്നു. വാമനപുരം നദിയിലാണ് തോട് ഒഴുകി എത്തുന്നത്