Latestകേരളം

സംസ്ഥാനത്ത് മഴ കനക്കുന്നു: കണ്ണൂർ ഉൾപ്പെടെ മൂന്ന് ജില്ലകളിൽ നാളെ റെഡ് അലർട്ട്

കാ ലവർഷം അതിശക്തമാവുന്ന സാഹചര്യത്തില്‍ സംസ്ഥാനത്ത് വീണ്ടും അതിതീവ്ര മഴ മുന്നറിയിപ്പ്. മഴ ശക്തി പ്രാപിക്കുന്നതിനാല്‍ നാളെ കാസർഗോഡ് കണ്ണൂർ കോഴിക്കോട് ജില്ലകളില്‍ റെഡ് അലേർട്ട് പ്രഖ്യാപിച്ചു.സംസ്ഥാനത്ത് കാലവർഷം ശക്തമാവുന്നതിനാല്‍ 14 ജില്ലകളിലും ഇന്ന് മഴ മുന്നറിയിപ്പ് പ്രഖ്യാപിച്ചിട്ടുണ്ട്. കനത്ത മഴ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ കാസർഗോഡ്, കണ്ണൂർ, കോഴിക്കോട് തുടങ്ങിയ ജില്ലകളില്‍ അതിശക്തമായ മഴയ്ക്കുള്ള ഓറഞ്ച് അലേർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്. ബാക്കി 11 ജില്ലകളില്‍ യെല്ലോ അലേർട്ടുമാണ്.വരുന്ന രണ്ടു ദിവസം ഒറ്റപ്പെട്ട ഇടങ്ങളില്‍ ശക്തമായ കാറ്റിനും ഇടിമിന്നലോട് കൂടിയ മഴയ്ക്കും സാധ്യതയുണ്ടെന്നും കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. കാറ്റിന്റെ വേഗത കൂടാൻ സാധ്യതയുള്ളതിനാല്‍ തീരദേശ മേഖലയ്ക്കും മലയോരമേഖലയ്ക്കും പ്രത്യേക ജാഗ്രത നിർദ്ദേശവും നല്‍കിയിട്ടുണ്ട്.

കൂടാതെ നാളെ വരെ കേരള കർണാടക ലക്ഷദ്വീപ് തീരങ്ങളില്‍ മത്സ്യബന്ധനത്തിനും വിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്. കാസർഗോഡ്, കണ്ണൂർ, കോഴിക്കോട്, വയനാട്, മലപ്പുറം ജില്ലകളില്‍ നാളെ ഓറഞ്ച് അലെർട്ടും ബാക്കി ജില്ലകളില്‍ യെല്ലോ അലെർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. ജില്ലകളില്‍ ഒറ്റപ്പെട്ട ശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിക്കപ്പെട്ടിരിക്കുന്നത്.