വൈശാഖോത്സവം:തിരുവാതിര ചതുശ്ശതം ഇന്ന്
കൊട്ടിയൂർ : വൈശാഖോത്സവത്തിലെ നാല് ചതുശ്ശതങ്ങളിൽ ആദ്യത്തേതായ തിരുവാതിര ചതുശ്ശതം ചൊവ്വാഴ്ച സമർപ്പിക്കും. ഉച്ചയ്ക്ക് പന്തീരടി പൂജയ്ക്കൊപ്പമാണ് ചതുശ്ശതം അഥവാ വലിയ വട്ടളം പായസം നിവേദിക്കുക. കരിമ്പനയ്ക്കൽ ചാത്തോത്ത് ഊരാളന്റെ തറവാട്ടുവകയാണ് ആദ്യ പായസം. നൂറിടങ്ങഴി അരി, 100 നാളികേരം, 100 കിലോ 100 കിലോ ശർക്കരയും നെയ്യും ചേർത്താണ് പായസം തയ്യാറാക്കുക. തിരുവാതിര, പുണർതം, ആയില്യം, അത്തം നാളുകളിലാണ് വലിയവട്ടളം പായസം നിവേദിക്കുന്നത്. ചക്കരക്കൽ വാർത്ത.
തിങ്കളാഴ്ചയും വലിയ ഭക്തജനത്തിരക്കാണ് അക്കരെ കൊട്ടിയൂരിൽ അനുഭവപ്പെട്ടത്. മറ്റ് സംസ്ഥാനങ്ങളിൽനിന്നെത്തിയ ഭക്തരാണ് ഏറെയും. ഞായറാഴ്ച ഉണ്ടായതിനെക്കാൾ തിരക്കാണ് അവധിദിനം അല്ലാതിരുന്നിട്ടും തിങ്കളാഴ്ച കൊട്ടിയൂരിലുണ്ടായത്.
