തുടര്‍ച്ചയായ രണ്ടാം ദിവസവും സ്വര്‍ണ്ണവില കുറഞ്ഞു
കേരളത്തില്‍ സ്വർണ്ണവിലയില്‍ വീണ്ടും കുറവ് രേഖപ്പെടുത്തി. ഇന്ന് ഒരു ഗ്രാം 22 കാരറ്റ് സ്വർണ്ണത്തിന് 25 രൂപയും, ഒരു പവൻ സ്വർണ്ണത്തിന് 200 രൂപയുമാണ് കുറഞ്ഞത്.ഇതനുസരിച്ച് സംസ്ഥാനത്ത് ഒരു ഗ്രാം സ്വർണ്ണത്തിന്റെ ഇന്നത്തെ വില 13,850 രൂപയും, ഒരു പവൻ സ്വർണ്ണത്തിന് 1,10,800 രൂപയുമാണ്. ഇന്നലെ ഒരു പവൻ സ്വർണ്ണത്തിന് 1,11,000 രൂപയായിരുന്നു വില.
