ആയില്യം ചതുശ്ശതം നിവേദ്യം ഇന്ന്
ഇരിട്ടി: കൊട്ടിയൂർ വൈശാഖ മഹോത്സവത്തിന്റെ ഭാഗമായി വെള്ളിയാഴ്ച ആയില്യം ചതുശ്ശതം നിവേദിക്കും.
ഉച്ചയ്ക്ക് പന്തിരടി പൂജയ്ക്ക് ഒപ്പമാണ് വലിയ വട്ടളം പായസം നിവേദിക്കുക. പൊൻമലേരി കോറോത്ത് തറവാട്ട് വകയാണ് ആയില്യം ചതുശ്ശതം പായസ നിവേദ്യം നടത്തുക.
ശനിയാഴ്ച മകം കലംവരവ്. മുഴക്കുന്ന് നല്ലൂരിൽ നിന്നും സ്ഥാനികർ രാവിലെ കലങ്ങളുമായി പുറപ്പെടും. സന്ധ്യയ്ക്ക് കൊട്ടിയൂരിലെത്തുന്ന ഇവർ സമർപ്പിക്കുന്ന കലങ്ങൾ ഉപയോഗിച്ചുള്ള പൂജകൾ ശനിയാഴ്ച രാത്രി ആരംഭിക്കും.
ശനിയാഴ്ച ഉച്ചശീവേലി വരെയാണ് സ്ത്രീകൾക്ക് പ്രവേശനം. ശീവേലി പൂർത്തിയാകുന്നതിന് മുമ്പ് സ്ത്രീകൾ ഇക്കരക്ക് കടക്കണം. ശീവേലി കഴിഞ്ഞാൽ ആനകളും ഇക്കരെ കൊട്ടിയൂരിലേക്ക് മടങ്ങും
