സീ റസ്ക്യൂ ഗാർഡ് നിയമനം: വാക്ക് ഇൻ ഇന്റർവ്യൂ
കണ്ണൂർ: ട്രോളിങ് നിരോധിത കാലയളവിന് ശേഷം ആഗസ്ത് ഒന്ന് മുതൽ കടൽരക്ഷ പ്രവർത്തനത്തിന് ദിവസ വേതന അടിസ്ഥാനത്തിൽ സീ റസ്ക്യൂ ഗാർഡുമാരെ നിയമിക്കുന്നതിന് വാക്ക് ഇൻ ഇന്റർവ്യൂ നടത്തും.
കേരള മത്സ്യ തൊഴിലാളി ക്ഷേമനിധി ബോർഡിൽ അംഗത്വം ഉള്ളവരും നാഷണൽ ഇൻസ്റ്റിറ്റ്യുട്ട് ഓഫ് വാട്ടർ സ്പോർട്‌സിൽ നിന്ന് പരിശീലനം ലഭിച്ചവരും കണ്ണൂർ ജില്ലയിൽ സ്ഥിര താമസക്കാരും ആയിരിക്കണം. മുൻപരിചയം ഉള്ളവർക്ക് മുൻഗണന.
പാസ്പോർട്ട് സൈസ് ഫോട്ടോ പതിച്ച ബയോഡാറ്റ, തിരിച്ചറിയൽ കാർഡിന്റെ പകർപ്പ്, യോഗ്യത രേഖകൾ എന്നിവ സഹിതം 21ന് പകൽ 11 മണിക്ക് അഭിമുഖത്തിന് കണ്ണൂർ മാപ്പിള ബേയിലുളള ഫിഷറീസ് ഡെപ്യൂട്ടി ഡയറക്ടർ ഓഫീസിൽ എത്തണം.
ഫോൺ: 0497 2732 487, 9496 007 039.
