ദേശീയം

പടക്ക നിര്‍മ്മാണ ശാലയില്‍ പൊട്ടിത്തെറി; എട്ടുപേര്‍ക്ക് ദാരുണാന്ത്യം

അഹമ്മദാബാദ്: ഗുജറാത്തില്‍ പടക്ക നിര്‍മ്മാണ ശാലയിലുണ്ടായ പൊട്ടിത്തെറിയില്‍ എട്ടുപേര്‍ക്ക് ദാരുണാന്ത്യം. ഒമ്പത് പേര്‍ക്ക് പരിക്കേറ്റു. അഹമ്മദാബാദിലെ വസ്ത്രാലിലാണ് അപകടമുണ്ടായത്.
അനധികൃത പടക്ക നിര്‍മ്മാണമെന്നാണ് സൂചന.

അപകട സമയം 18 പേര്‍ ജോലി ചെയ്തിരുന്നതായി ഫയര്‍ ഓഫീസര്‍ പറഞ്ഞു. പരിക്കേറ്റവരെ ചികിത്സയ്ക്കായി മണിനഗറിലെ സിവില്‍ ആശുപത്രിയിലും എല്‍ജി ആശുപത്രിയിലും പ്രവേശിപ്പിച്ചു. ഉച്ചകഴിഞ്ഞ് 3.30 നാണ് സ്‌ഫോടനത്തെക്കുറിച്ച് തങ്ങള്‍ക്ക് വിവരം ലഭിച്ചതെന്ന് അഗ്‌നിശമന സേന ഉദ്യോഗസ്ഥര്‍ എന്‍ഡിടിവിയോട് പറഞ്ഞു.

അപകടത്തിൽ പ്രധാനമന്ത്രി നരേന്ദ്രമോദി ദുഃഖം രേഖപ്പെടുത്തി. മരിച്ചവരുടെ കുടുംബത്തിന് പ്രധാനമന്ത്രി രണ്ട് ലക്ഷം രൂപ സഹായധനം പ്രഖ്യാപിച്ചു.