Latestകേരളം

സ്വർണവില 1,11,000 കടന്നു

സംസ്ഥാനത്ത് ദിവസങ്ങൾക്ക് ശേഷം സ്വർണവില 1,11,000 കടന്നു. പവന് ഇന്നുണ്ടായ 800 രൂപയുടെ വർധനവാണ് സ്വർണവിലയെ 1,11,000 കടത്തിച്ചത്. 1,11,720 രൂപയാണ് ഇന്നത്തെ വിപണിവില. 100 രൂപയുടെ വർധനവാണ് ഗ്രാമിന് ഉണ്ടായത്. 13,965 രൂപയാണ് വിപണിവില.

24 കാരറ്റ് സ്വർണത്തിനും വില കൂടി. പവന് 872 രൂപയാണ് കൂടിയത്. 1,21,880 രൂപയാണ് വിപണിവില. ഗ്രാമിന് 109 രൂപയാണ് വർധിച്ചത്. 15,235 രൂപയാണ് വിപണിവില.