Latestകേരളം

ഓണപ്പരീക്ഷകള്‍ക്ക് മാറ്റമില്ല; ഹൈസ്കൂള്‍ ടൈംടേബിള്‍ പുതുക്കി പ്രസിദ്ധീകരിച്ചു

തിരുവനന്തപുരം.പൊതുവിദ്യാലയങ്ങളിലെ ഓണപ്പരീക്ഷ നിശ്ചയിച്ച പ്രകാരം ഈ മാസം 13-ന് തന്നെ ആരംഭിക്കുമെന്ന് അധികൃതർ അറിയിച്ചു.

അധ്യാപകരുടെ സെൻസസ് ഡ്യൂട്ടിയും മഴക്കെടുതിയും മൂലം പാഠഭാഗങ്ങള്‍ പൂർത്തിയാക്കാൻ സാധിക്കാത്തതിനാല്‍ പരീക്ഷ മാറ്റിവയ്ക്കണമെന്ന് വ്യാപകമായി ആവശ്യമുയർന്നിരുന്നു.
പരീക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി എട്ട്, ഒൻപത് ക്ലാസുകളിലെ പരീക്ഷകള്‍ ഒരേ ദിവസം വരുന്നത് ഒഴിവാക്കാൻ ഹൈസ്കൂള്‍ വിഭാഗത്തിന്റെ ടൈംടേബിള്‍ പുതുക്കി പ്രസിദ്ധീകരിച്ചിട്ടുണ്ട്.

നേരത്തെ തീരുമാനിച്ചതുപോലെ പരീക്ഷകള്‍ ഈ മാസം 13-ന് തുടങ്ങി 20-ഓടെ പൂർത്തിയാകും. എട്ടാം ക്ലാസിനു മാത്രം 21-ന് രാവിലെ പ്രത്യേക പരീക്ഷ ഉണ്ടായിരിക്കുന്നതാണ്.