ലോകകപ്പിനിടെ ലയണല്‍ മെസ്സിയെ വധിക്കാൻ ചാവേറാക്രമണത്തിന് പദ്ധതി
മായമി : ലോകകപ്പ് മത്സരത്തിനിടെ അർജന്റീന സൂപ്പർ താരം ലയണല്‍ മെസ്സിയെ വധിക്കാൻ ചാവേറാക്രമണത്തിന് പദ്ധതിയിട്ടിരുന്നതായി പോലീസ് റിപ്പോർട്ട്.അറ്റ്‌ലാന്റ സ്റ്റേഡിയത്തില്‍ വെച്ച് ആക്രമണം നടത്തി മെസ്സിയെ വധിക്കാനായിരുന്നു നീക്കമെന്നാണ് സ്പാനിഷ് പത്രമായ ഇൻഫോർമാസിയോണ്‍ പുറത്തുവിട്ട പോലീസ് രേഖകളില്‍ വ്യക്തമാക്കുന്നത്.
മെസ്സിക്ക് പുറമെ മറ്റൊരു സൂപ്പർ താരമായ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്കെതിരേയും സമാനമായ രീതിയില്‍ നീക്കങ്ങള്‍ ലക്ഷ്യമിട്ടിരുന്നതായി രേഖകളിലുണ്ട്. അറ്റ്‌ലാന്റ സ്റ്റേഡിയത്തിലൂടെ താൻ നടക്കുമെന്നും ശരീരത്തില്‍ കെട്ടിവെച്ച നാല് ബോംബുകള്‍ ഉപയോഗിച്ച് മെസ്സിയെ വധിക്കുമെന്നും വ്യക്തമാക്കുന്ന ആക്രമണത്തിന്റെ പ്ലാൻ സൂചിപ്പിക്കുന്ന പോസ്റ്റുകള്‍ പുറത്തുവന്നിട്ടുണ്ട്.ഇതിനുപുറമേ, ഡാലസ് വിമാനത്താവളത്തിലേക്ക് വിളിച്ച് ബോംബാക്രമണം നടത്തുമെന്ന് അജ്ഞാതൻ ഭീഷണിപ്പെടുത്തിയതായും റിപ്പോർട്ടില്‍ പരാമർശിക്കുന്നുണ്ട്. താനും മറ്റ് രണ്ട് പേരും ബോംബുകളും തോക്കുകളുമായി സ്റ്റേഡിയത്തിലേക്ക് നീങ്ങുന്നുണ്ടെന്നും പോലീസുകാരെയും ഫുട്ബോള്‍ താരങ്ങളെയും ലക്ഷ്യമിടുന്നുണ്ടെന്നുമാണ് ഫോണ്‍ സംഭാഷണത്തിലൂടെ അറിയിച്ചത്.
