Latestകേരളം

കണ്ണൂര്‍ പെരിങ്ങോം സിആര്‍പിഎഫ് ക്യാമ്പിലെ ഹെഡ് കോണ്‍സ്റ്റബിളിനെ മരിച്ച നിലയില്‍ കണ്ടെത്തി

കണ്ണുർ: പെരിങ്ങോം സിആർപിഎഫ് ക്യാമ്പിലെ ക്വാർട്ടേഴ്സില്‍ ഹെഡ് കോണ്‍സ്റ്റബിളിനെ മരിച്ച നിലയില്‍ കണ്ടെത്തി.എറണാകുളം കോതമംഗലം സ്വദേശി ഹസൻ ആണ് മരിച്ചത്.

ഇന്ന് രാവിലെയാണ് സംഭവം പുറത്തറിയുന്നത്. ക്വാർട്ടേഴ്സിലെ വിശ്രമമുറിയില്‍ എത്തിയ മറ്റ് ജീവനക്കാരാണ് ഹസനെ ആദ്യം കണ്ടത്. ഉടൻ തന്നെ സഹപ്രവർത്തകർ ചേർന്ന് ഇദ്ദേഹത്തെ പയ്യന്നൂർ താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ഡോക്ടർമാർ മരണം സ്ഥിരീകരിച്ചു.

ഇത് ആത്മഹത്യയാണെന്നാണ് പ്രാഥമിക നിഗമനം. എന്നാല്‍ ജീവനൊടുക്കാനുള്ള കൃത്യമായ കാരണം എന്താണെന്ന് ഇതുവരെ വ്യക്തമായിട്ടില്ല. സംഭവത്തില്‍ പെരിങ്ങോം പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

കൂടുതല്‍ അന്വേഷണങ്ങള്‍ക്കും പോസ്റ്റ്മോർട്ടം നടപടികള്‍ക്കും ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. പെരിങ്ങോം ക്യാമ്പിലെ സഹപ്രവർത്തകരും ഉദ്യോഗസ്ഥരും ഹസന്റെ മരണത്തില്‍ ഞെട്ടലിലാണ്. സംഭവത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ പൊലീസ് അന്വേഷിച്ചു വരികയാണ്.