Latestകേരളം

മോഹൻലാൽ സിനിമയുടെ ചിത്രീകരണം സന്നിധാനത്ത് നടക്കില്ല; വനംവകുപ്പ് അനുമതി നിഷേധിച്ചു

തിരുവനന്തപുരം: തരുണ്‍ മൂര്‍ത്തി സംവിധാനം ചെയ്യുന്ന മോഹന്‍ലാല്‍ ചിത്രം അതിമനോഹരത്തിന്റെ ചിത്രീകരണം ശബരിമല ക്ഷേത്ര സന്നിധാനത്ത് നടത്തുന്നതിന് അനുമതിയില്ല. ഏറ്റവും പുതിയ ഹൈക്കോടതി ഉത്തരവ് ചൂണ്ടിക്കാട്ടി വനം വകുപ്പാണ് അനുമതി നിഷേധിച്ചത്. ശബരിമല ക്ഷേത്രം ഉള്‍പ്പെടുന്ന ഭാഗം പെരിയാര്‍ കടുവ സങ്കേതത്തിലായതിനാല്‍ ചിത്രീകരണത്തിന് വനം വകുപ്പിന്റെ അനുമതി ആവശ്യമാണ്. എന്നാല്‍ പമ്പ വരെ റാന്നി വനം വകുപ്പ് ഡിവിഷന്‍ ഭാഗത്ത് ചിത്രീകരണത്തിന് അനുമതിയുണ്ട്.

ഷൂട്ടിങ്ങിന് അനുമതി തേടി സംവിധായകന്‍ തരുണ്‍ മൂര്‍ത്തി നല്‍കിയ ഹര്‍ജിയും ഹൈക്കോടതി തീര്‍പ്പാക്കി. വനം വകുപ്പ് അനുമതി നിഷേധിച്ചതോടെയാണ് തരുണ്‍ മൂര്‍ത്തി ഹൈക്കോടതിയെ സമീപിച്ചത്. എന്നാല്‍ റാന്നി ഡിഎംഒയുടെ ഉത്തരവില്‍ ഹൈക്കോടതി ഇടപെട്ടില്ല. നിലയ്ക്കല്‍, പമ്പ എന്നിവിടങ്ങളില്‍ മാത്രമാണ് ഷൂട്ടിങ്ങിന് അനുമതി.