കമ്പ്യൂട്ടര്‍ യു.പി.എസില്‍ നിന്ന് ഷോക്കേറ്റ് ക്ലിനിക് ഉടമ മരിച്ചു
കോഴിക്കോട്: കൊയിലാണ്ടിയില്‍ സ്വകാര്യ മെഡിക്കല്‍ ക്ലിനിക് ഉടമയ്ക്ക് വൈദ്യുതാഘാതമേറ്റ് മരണം.കൊയിലാണ്ടി മാരാമുറ്റം റോഡില്‍ എല്‍.ഐ.സി. ഓഫീസിനു മുന്നിലുള്ള ലോയല്‍ ഹെല്‍ത്ത് കെയർ ഉടമ പെരുവട്ടൂർ താവോളിതാഴെ സുജയനിവാസില്‍ സുനില്‍കുമാർ (50) ആണ് മരിച്ചത്.
തിങ്കളാഴ്ച വൈകിട്ട് ആറരയോടെയാണ് സംഭവം. ലാബിനകത്തെ കമ്പ്യൂട്ടറിന്റെ യു.പി.എസില്‍ നിന്നാണ് ഷോക്കേറ്റതെന്നാണ് പ്രാഥമിക വിവരം.വൈദ്യുതാഘാതമേറ്റ ഉടൻ തന്നെ സുനില്‍കുമാറിനെ കൊയിലാണ്ടി താലൂക്ക് ആശുപത്രിയില്‍ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല.തുടർന്ന് മൃതദേഹം കോഴിക്കോട് മെഡിക്കല്‍ കോളേജ് മോർച്ചറിയിലേക്ക് മാറ്റി.അച്ഛൻ: രാമൻ നായർ. അമ്മ: ലീല. ഭാര്യ: സബിനി. മകൻ: വേദുർവരദ്. സഹോദരൻ: ജയകൃഷ്ണൻ (കുറുവങ്ങാട്)
