Latestദേശീയം

പരിശോധനയ്ക്കിടെ സര്‍ക്കാര്‍ ഓഫീസിലെ ശൗചാലയത്തിന് വൃത്തിയില്ലെന്ന് കണ്ടെത്തി, സ്വയം വൃത്തിയാക്കി മന്ത്രി

അമരാവതി: തെലങ്കാനയില്‍ തഹസില്‍ദാര്‍ ഓഫീലിലെ വൃത്തിഹീനമായ ശൗചാലയം വൃത്തിയാക്കി മന്ത്രി. സാംസ്‌കാരിക – പുരാവസ്തു വകുപ്പ് മന്ത്രി ജുപ്പള്ളി കൃഷ്ണറാവുവാണ് നാഗര്‍കുര്‍നൂല്‍ ജില്ലയിലെ പെന്റലവെല്ലി തഹസില്‍ ഓഫീസില്‍ അപ്രതീക്ഷിത സന്ദര്‍ശനം നടത്തിയത്. തുടര്‍ന്ന് പരിശോധനകള്‍ നടത്തുന്നതിനിടെയാണ് ശൗചാലയത്തിന്റെ ശോചനീയാവസ്ഥ അദ്ദേഹത്തിന്റെ ശ്രദ്ധയില്‍പ്പെട്ടത്. ഇതോടെ ഉദ്യോഗസ്ഥരെ വിളിച്ചുവരുത്തി. അടിസ്ഥാനപരമായ വൃത്തിയെങ്കിലും പാലിക്കണമെന്ന കര്‍ശനമായ നിര്‍ദേശം നല്‍കിയ അദ്ദേഹം ഉദ്യോഗസ്ഥരെ പരസ്യമായി ശാസിക്കുകയും ചെയ്തു.