കണ്ണൂര്‍ സെൻട്രല്‍ ജയിലില്‍ കാപ്പ തടവുകാര്‍ തമ്മില്‍ ഏറ്റുമുട്ടല്‍; ഒരാള്‍ക്ക് കുത്തേറ്റു
കണ്ണൂർ സെൻട്രല്‍ ജയിലില്‍ കാപ്പ നിയമപ്രകാരം തടവില്‍ കഴിയുന്നവർ തമ്മിലുണ്ടായ ഏറ്റുമുട്ടലില്‍ ഒരു തടവുകാരന് കുത്തേറ്റു.കോട്ടയം സ്വദേശിയായ മനുവിനാണ് അക്രമത്തില്‍ കുത്തേറ്റത്.
എറണാകുളം സ്വദേശിയായ അപ്പു എന്ന മറ്റൊരു കാപ്പ തടവുകാരനാണ് മനുവിനെ കുത്തിയതെന്നാണ് വിവരം. കുത്തേറ്റ മനുവിനെ ഉടൻ തന്നെ കണ്ണൂർ ഗവണ്മെന്റ് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.
കണ്ണൂർ സ്പെഷ്യല്‍ സബ് ജയിലില്‍ ജയില്‍ ഉദ്യോഗസ്ഥന് നേരെ തടവുകാരന്റെ മർദ്ദനവുമുണ്ടായി. ഒരു പീഡനക്കേസില്‍ റിമാൻഡില്‍ കഴിയുന്ന സുഹൈല്‍ എന്ന തടവുകാരനാണ് അസിസ്റ്റന്റ് പ്രിസണ്‍ ഓഫീസറെ മർദ്ദിച്ചത്.
28-ാം തീയതി രാവിലെ 7:30 ഓടെയായിരുന്നു സംഭവം. ഭക്ഷണത്തിന് ശേഷം കഴിക്കേണ്ട ഗുളിക, ഭക്ഷണത്തിന് മുൻപായി നല്‍കണമെന്ന് സുഹൈല്‍ ആവശ്യപ്പെട്ടതാണ് പ്രശ്നങ്ങള്‍ക്ക് തുടക്കമിട്ടത്.
