Latestകേരളം

കോഴിക്കോട് കാട്ടുപോത്ത് ആക്രമണത്തില്‍ കൊല്ലപ്പെട്ട സുനിലിന്റെ പിതൃ സഹോദര പുത്രന്‍ ഹൃദയാഘാതത്തെ തുടര്‍ന്ന് മരിച്ചു

കോഴിക്കോട്. വിലങ്ങാട് കാട്ടുപോത്തിന്റെ ആക്രമണത്തില്‍ കൊല്ലപ്പെട്ട സുനിലിന്റെ പിതൃ സഹോദര പുത്രന്‍ മരിച്ചു.34കാരനായ ജിനേഷ് ആണ് മരിച്ചത്. ഹൃദയാഘാതത്തെ തുടര്‍ന്ന് ഇന്നലെ രാത്രി പത്ത് മണിയോടെയായിരുന്നു മരണം സംഭവിച്ചത്.

സുനിലിന്റെ വീട്ടില്‍വെച്ച്‌ നെഞ്ചുവേദന അനുഭവപ്പെട്ട ജിനേഷിനെ വടകരയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു. വട്ടോളി ഗവണ്‍മെന്റ് എല്‍ പി സ്‌കൂളിലെ ലാസ്റ്റ് ഗ്രേഡ് ജീവനക്കാരനായിരുന്നു ജിനേഷ്. മൃതദേഹം വടകര ബേബി മെമ്മോറിയല്‍ ഹോസ്പിറ്റലില്‍ സൂക്ഷിച്ചിരിക്കുകയാണ്.