കൊല്ലത്ത് ഹോട്ടല്‍ കെട്ടിടത്തില്‍ നിന്നു ചാടി യുവതി മരിച്ചു
കൊല്ലം.ഹോട്ടല്‍ കെട്ടിടത്തില്‍നിന്നു ചാടി യുവതി മരിച്ചു. ആലപ്പുഴ കഞ്ഞിക്കുഴി കണിച്ചുകുളങ്ങര എൻഎച്ച് ജംക്ഷന് കിഴക്ക് വിഷ്ണു നിവാസില്‍ നാഗപ്പന്റെ മകള്‍ വൃന്ദ (27) ആണു മരിച്ചത്.ഇന്നലെ വൈകിട്ട് 6 നാണു സംഭവം.
കൊല്ലം നഗരത്തിലെ സ്വകാര്യ ഹോട്ടലിന്റെ മുകള്‍ നിലയില്‍നിന്ന് യുവതി താഴേക്കു ചാടുകയായിരുന്നു എന്ന് പൊലീസ് പറഞ്ഞു. യുവതിയും ഒപ്പമുണ്ടായിരുന്ന എറണാകുളം സ്വദേശിയായ യുവാവും ഈ മാസം 20 മുതല്‍ ഇവിടെ റൂം എടുത്തു താമസിച്ചു വരികയായിരുന്നു.
ഇരുവരും കഴിഞ്ഞ കുറച്ചു നാളുകളായി ഒരുമിച്ചാണു താമസിച്ചിരുന്നതെന്നു പൊലീസ് പറഞ്ഞു. ഇവർ താമസിച്ചിരുന്ന മുറിയില്‍ നിന്ന് ആത്മഹത്യക്കുറിപ്പ് കണ്ടെത്തിയിട്ടുണ്ടെന്നും ഹോട്ടലിലെ സിസിടിവി ദൃശ്യങ്ങളും മറ്റും പരിശോധിച്ച് അന്വേഷണം ആരംഭിച്ചതായും പൊലീസ് പറഞ്ഞു.
