എല്‍പിജി ഇ- കെ വൈ സി സമയപരിധി ഇന്ന് അവസാനിക്കും
എല്‍പിജി ഗാര്‍ഹിക സിലിണ്ടര്‍ ഉപയോക്താക്കള്‍ക്ക് ഇ- കെ വൈ സി പൂര്‍ത്തിയാക്കാനുള്ള സമയപരിധി ഓഗസ്റ്റ് 31ന് അവസാനിക്കും.
ഇതുവരെ ഇ-കെ വൈ സി പൂര്‍ത്തിയാക്കാത്തവര്‍ക്ക് മാത്രമാണ് ഇത് സംബന്ധിച്ച സന്ദേശം കമ്പനികള്‍ അയക്കുന്നത്.
ഒരു വര്‍ഷത്തിനിടെ ഇ- കെ വൈ സി നല്‍കിയവർ വീണ്ടും നല്‍കേണ്ടതില്ലെന്നും അധികൃതര്‍ അറിയിച്ചു.
നിശ്ചിത തീയതിക്കകം ബയോമെട്രിക് അപ്ഡേറ്റ് നല്‍കിയില്ലെങ്കില്‍ ഗാര്‍ഹിക സിലിണ്ടര്‍ ആനൂകൂല്യം ലഭിക്കില്ല എന്ന തരത്തില്‍ കമ്പനികള്‍ സന്ദേശം അയക്കുന്നുണ്ട്. സംശയങ്ങള്‍ക്ക് ടോള്‍ ഫ്രീ നമ്പര്‍: 1800 2333 555.
