കേരള അഡ്വർട്ടൈസിങ്ങ് ഏജൻസീസ് അസോസിയേഷന്‍ മെമ്പർഷിപ്പ് കാമ്പയിൻ ആരംഭിച്ചു
കണ്ണൂർ :പത്രം,റേഡിയോ, ടെലിവിഷൻ, സോഷ്യൽ മീഡിയ തുടങ്ങിയവയിലേക്കുളള പരസ്യ ഏജൻസികളുടെ കേരളത്തിലെ ഏക സംഘടനയായ കേരള അഡ്വർട്ടൈസിങ്ങ് ഏജൻസീസ് അസോസിയേഷന്‍ (കെ ത്രീ എ) മെമ്പർഷിപ്പ് കാമ്പയിൻ ആരംഭിച്ചു. കെ ത്രീ എ കണ്ണൂർ കാസറഗോഡ് സോൺ മെമ്പർഷിപ്പ് കാമ്പയിനിന്റെ ഉദ്ഘാടനം കണ്ണൂര്‍ താവക്കര ഹോട്ടൽ റോയൽ ഒമേർസിൽ വച്ച് സോൺ സെക്രട്ടറി സന്തോഷ് പി വി ക്ക് നൽകി കൊണ്ട് സോൺ പ്രസിഡണ്ട് പി വി വിജയകുമാർ നിർവ്വഹിച്ചു. ചടങ്ങിൽ സ്റ്റേറ്റ് ജനറൽ സെക്രട്ടറി രാജീവൻ എളയാവൂര്‍ സന്നിഹിതനായിരുന്നു. പത്ര-ദൃശ്യ-റേഡിയോ തുടങ്ങിയ മാധമങ്ങളിലും സോഷ്യൽ മീഡിയകളിലും അംഗീകൃത ഏജൻസികളായി രണ്ട് വർഷം പൂർത്തീകരിച്ചവർക്ക് നിബന്ധനകൾക്ക് വിധേയമായി സംഘടനയിൽ അംഗത്വം നൽകുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 98472 62067, 9446396907 എന്നീ നമ്പറുകളിൽ വിളിക്കാവുന്നതാണ്.
