Latestകണ്ണൂര്‍

കണ്ണൂരിൽ വീടിനകത്ത് നിന്നും പൊള്ളലേറ്റ് ചികിത്സയിലിരിക്കെ യുവതി മരണമടഞ്ഞു

കണ്ണൂർ : തളിപ്പറമ്പിൽ ഭർത്താവിന്റെ വീട്ടിനകത്ത് മണ്ണെണ്ണയൊഴിച്ച് തീ കൊളുത്തി ചികിത്സയിലായിരുന്ന 31-കാരി മരണമടഞ്ഞു. തളിപ്പറമ്പ് പടപ്പേങ്ങാട് സ്വദേശിനിയായ പ്രവീണ മോഹൻ ആണ് കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ വെച്ച് മരണത്തിന് കീഴടങ്ങിയത്. കഴിഞ്ഞ തിങ്കളാഴ്ച രാത്രിയാണ് പടപ്പേങ്ങാട്ടുള്ള ഭർത്താവിന്റെ വീട്ടിൽ വെച്ച് പ്രവീണ മണ്ണെണ്ണ ഒഴിച്ച് തീ കൊളുത്തി ആത്മഹത്യക്ക് ശ്രമിച്ചത്70 ശതമാനത്തിലേറെ ഗുരുതരമായി പൊള്ളലേറ്റ പ്രവീണയെ ആദ്യം പരിയാരത്തുള്ള കണ്ണൂർ ഗവ. മെഡിക്കൽ കോളേജ് ആശുപത്രിയിലും, പിന്നീട് വിദഗ്ധ ചികിത്സയ്ക്കായി കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റുകയായിരുന്നു.സൈനികനായ പ്രവീണയുടെ ഭർത്താവ് നിലവിൽ സ്ഥലത്തില്ല. എട്ടും നാലും വയസ്സുള്ള രണ്ട് കുട്ടികളുണ്ട്