30 കോടിയുടെ ഭാഗ്യശാലി സമ്മാനവും വാങ്ങി; പേര് വെളിപ്പെടുത്താതെ ലോട്ടറിവകുപ്പ്
തിരുവനന്തപുരം: ഓണം ബമ്പര്‍ 30 കോടി അടിച്ച ഭാഗ്യശാലി ടിക്കറ്റ് നല്‍കി പണം കൈപ്പറ്റി. എന്നാല്‍ ഭാഗ്യശാലി അജ്ഞാതനായി തുടരുന്നു. ഭാഗ്യശാലി പേര് വെളിപ്പെടുത്താത്തതിനാല്‍ ലോട്ടറി വകുപ്പിനും പേര് വിവരങ്ങള്‍ പുറത്ത് വിടാനാകില്ലെന്നാണ് വിവരം. കണ്ണൂരിലെ തളിപ്പറമ്പില്‍ വിറ്റ ടിക്കറ്റിനാണ് ഒന്നാം സമ്മാനം ലഭിച്ചത്. ടിഎല്‍ 360615 എന്ന ടിക്കറ്റിനായിരുന്നു ഇത്തവണത്തെ ഓണം ബമ്പര്‍ അടിച്ചത്.
വലിയ തുകയ്ക്കുള്ള ലോട്ടറി അടിച്ചവരെ തേടി പല സ്ഥലങ്ങളില്‍ നിന്നു പോലും വിവിധ ആവശ്യങ്ങളുമായി ആളുകള്‍ എത്തുന്ന അനുഭവം നേരത്തെ ബമ്പർ അടിച്ചവർ പങ്കുവെച്ചിട്ടുണ്ട്. ഇതാവാം ആ ഭാഗ്യശാലി അജ്ഞാതനായി തുടരാന്‍ കാരണമെന്നാണ് നിഗമനം. നികുതിയും സെസും ഏജന്റ് കമ്മിഷനും കിഴിച്ച ശേഷം 16.47 കോടി രൂപയാണ് സമ്മാനാര്‍ഹന് ലഭിച്ചത്. 10 ശതമാനമാണ് ഏജന്റിനുള്ള കമ്മിഷന്‍. 30 ശതമാനം ആദായനികുതിയായും 25 സര്‍ചാര്‍ജായും 4 ശതമാനം ആരോഗ്യ, വിദ്യാഭ്യാസ സെസായും ഈടാക്കും.
