സംസ്ഥാനത്തെ സഹകരണ ബാങ്കുകളില്‍ ഇഡി റെയ്ഡ്
തൃശൂര്‍: സംസ്ഥാനത്തെ വിവിധ സഹകരണ ബാങ്കുകള്‍ കേന്ദ്രീകരിച്ച് ഇഡി റെയ്ഡ്. പിഎംഎല്‍എ പ്രകാരമെടുത്ത കേസിലാണ് ഇഡിയുടെ പരിശോധന. തൃശൂര്‍, എറണാകുളം, കോഴിക്കോട് ജില്ലകളിലാണ് പരിശോധന നടക്കുന്നത്. രണ്ട് വര്‍ഷം മുമ്പ് രജിസ്റ്റര്‍ ചെയ്ത ഇസിഐആറിന്റെ അടിസ്ഥാനത്തിലാണ് പരിശോധന. അങ്കമാലി സഹകരണബാങ്ക് തട്ടിപ്പുമായി ബന്ധപ്പെട്ടാണ് എറണാകുളത്ത് റെയ്ഡ് നടക്കുന്നത്. പ്രതി ഷിജുവിന്റെ വീട്ടില്‍ അടക്കം റെയ്ഡ് നടക്കുന്നുണ്ട്. തൃശൂരില്‍ സഹകരണബാങ്ക് കേസില്‍ അഞ്ച് ഇടങ്ങളിലാണ് റെയ്ഡ് നടക്കുന്നത്.
കോഴിക്കോട് ജില്ലയില്‍ ഏഴ് ഇടങ്ങളില്‍ റെയ്ഡ് നടക്കുന്നുണ്ട്. റെയ്ഡിൽ നിന്ന് പിടിച്ചെടുക്കുന്ന രേഖകള്‍ അടക്കം മുന്‍നിര്‍ത്തിയാകും ചോദ്യം ചെയ്യലിലേക്ക് കടക്കുക. പൊലീസ് വിവിധ ഇടങ്ങളില്‍ രജിസ്റ്റര്‍ ചെയ്ത കേസുമായി ബന്ധപ്പെട്ടാണ് പിന്നീട് ഇഡി ഇസിഐആര്‍ രജിസ്റ്റര്‍ ചെയ്യുന്നത്. ഇതിന് പിന്നാലെ നടത്തിയ പരിശോധനയില്‍ കോടികളുടെ തട്ടിപ്പ് നടന്നെന്നായിരുന്നു ഇഡിയുടെ കണ്ടെത്തല്‍.
