സൗദിയില്‍ തീപിടിത്തത്തില്‍ മലയാളി മരിച്ചു
റിയാദ്: സൗദി അറേബ്യയിലെ റിയാദില്‍ താമസ സ്ഥലത്തുണ്ടായ തീപിടിത്തത്തില്‍ പൊള്ളലേറ്റ് ആശുപത്രിയിലായിരുന്ന മലയാളി മരിച്ചു.
മലപ്പുറം അങ്ങാടിപ്പുറം പരിയാപുരം സ്വദേശി ഫസലുദ്ദീനാണ് (52) മരണപ്പെട്ടത്. നാല് ദിവസം മുമ്പാണ് താമസ സ്ഥലത്ത് തീപിടിത്തമുണ്ടായത്. ഗുരുതര പരിക്കേറ്റ ഫസലുദ്ദീൻ ആശുപത്രിയില്‍ ചികിത്സയിലായിരുന്നു.
