ബാലഭാസ്കറിന്റെ മരണത്തില്‍ തുടരന്വേഷണം; ഹൈക്കോടതിയുടെ ഉത്തരവ്
കൊച്ചി: വയലിനിസ്റ്റ് ബാലഭാസ്‌കറിന്റെ മരണത്തില്‍ തുടരന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി. ബാലഭാസ്‌കറിന്റെ മാതാപിതാക്കളുടെ ഹര്‍ജിയിലാണ് നടപടി. വിശ്വാസ്യതയുള്ള ഡിവൈഎസ്പി റാങ്കിലുള്ള ഉദ്യോഗസ്ഥന്‍ കേസ് അന്വേഷിക്കണമെന്നാണ് കോടതിയുടെ നിര്‍ദേശം.
2018 സെപ്റ്റംബര്‍ 25-ന് തിരുവനന്തപുരത്ത് പള്ളിപ്പുറത്തുവെച്ചായിരുന്നു വാഹനാപകടം നടന്നത്. ബാലഭാസ്‌ക്കര്‍ക്കും ഭാര്യ ലക്ഷ്മിക്കും ഗുരുതരമായി പരിക്കേല്‍ക്കുകയും, ഒപ്പം യാത്ര ചെയ്തിരുന്ന രണ്ടര വയുകാരിയായ മകള്‍ തേജസ്വിനി ബാല സംഭവസ്ഥലത്തുവെച്ച് തന്നെ മരണപ്പെടുകയും ചെയ്തി രുന്നു. തുടര്‍ന്ന് ചികിത്സയിലായിരുന്ന ബാലഭാസ്‌കര്‍ 2018 ഒക്ടോബര്‍ 2-ന് മരണമടയുകയുമായിരുന്നു.
