Latestകേരളം

‘തദ്ദേശവകുപ്പില്‍ ഐഎഎസ് പോരെന്ന വാര്‍ത്തകള്‍ തള്ളി ദിവ്യ എസ് അയ്യര്‍

തിരുവനന്തപുരം: തദ്ദേശവകുപ്പില്‍ ഐഎഎസ് പോരെന്ന വാര്‍ത്തകള്‍ തള്ളി ദിവ്യ എസ് അയ്യര്‍. പോരും ഇല്ല മത്സരവും ഇല്ലെന്ന് പറഞ്ഞ ദിവ്യ എസ് അയ്യര്‍ മന്ത്രിയുടെ നിര്‍ദേശത്തെ തുടര്‍ന്നാണ് പ്രൊജക്റ്റ് നടത്തുന്നതെന്നും വ്യക്തമാക്കി. സത്യമിതായിരിക്കെ ഭാവനകള്‍ ആണ് വാര്‍ത്തകളായി വരുന്നതെന്നും വലിയ സത്യങ്ങളും ചെറിയ നുണകളും തമ്മിലാണ് പോരെന്നും അഭിപ്രായപ്പെട്ടു.

മാലിന്യസംസ്‌കരണ പദ്ധതികളുമായി ബന്ധപ്പെട്ട് തദ്ദേശ വകുപ്പ് സെക്രട്ടറി ടി വി അനുപമയും പ്രിന്‍സിപ്പല്‍ ഡയറക്ടര്‍ ദിവ്യ എസ് അയ്യരും തമ്മില്‍ തര്‍ക്കം രൂക്ഷമാകുകായണെന്ന റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെയാണ് പ്രതികരണം. സമൂഹമാധ്യമങ്ങളിലൂടെയാണ് ദിവ്യ എസ് അയ്യര്‍ പ്രതികരിച്ചത്