Latestകേരളം

ഇന്ത്യൻ റെയിൽവേ ഒക്ടോബർ 10 ന് ഡൽഹിയിലെത്തുന്ന എല്ലാ ട്രെയിനും റദ്ദാക്കി

ഡൽഹി: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണർ ഗ്യാനേഷ് കുമാറിൻ്റെ രാജി ആവശ്യപ്പെട്ട് സമരം നടക്കാനിരിക്കെ, നാളെ ഡൽഹിയിലെ വിവിധ റെയിൽവേ സ്റ്റേഷനുകളിൽ എത്തിച്ചേരേണ്ട മുഴുവൻ ട്രെയിനുകളും ഇന്ത്യൻ റെയിൽവേ റദ്ദാക്കി. നഗരത്തിലെ ഗതാഗത കുരുക്ക് ഒഴിവാക്കാനും യാത്രക്കാരുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമാണ് അടിയന്തര നടപടിയെന്ന് റെയിൽവെ അറിയിച്ചു.

ഒക്ടോബർ 10-ന് ഡൽഹി റൂട്ടിൽ സർവീസ് നടത്താനിരുന്ന ദീർഘദൂര ട്രെയിനുകളും പാസഞ്ചർ ട്രെയിനുകളും ഉൾപ്പെടെയുള്ള സർവീസുകളാണ് റദ്ദാക്കിയിരിക്കുന്നത്. പെട്ടെന്നുള്ള തീരുമാനത്തിൽ യാത്രക്കാർക്കുണ്ടായ ബുദ്ധിമുട്ടിന് പരിഹാരമായി മുഴുവൻ തുകയും റീഫണ്ട് നൽകുമെന്ന് റെയിൽവെ അറിയിച്ചു.