Latestദേശീയം

നരേന്ദ്രമോദി ഇന്റർനാഷണൽ എയർപോർട്ട്; നോയിഡ എയർപോർട്ടിന് നരേന്ദ്രമോദിയുടെ പേര് നൽകും

ഉത്തർപ്രദേശ്: ഗൗതം ബുദ്ധ നഗർ ജില്ലയിലെ ജേവാറിൽ സ്ഥിതി ചെയ്യുന്ന നോയിഡ അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ പേര് മറ്റും. നരേന്ദ്രമോദി ഇന്റർനാഷണൽ എയർപോർട്ട് എന്ന് പുതിയ വിമാനത്താവളത്തിന് പേര് നൽകും. ഉത്തർപ്രദേശ് മന്ത്രിസഭ തീരുമാനമെടുത്തു. ഇതുസംബന്ധിച്ച സർക്കാർ നിർദേശം യു പി മന്ത്രിസഭ അംഗീകരിച്ചു.പ്രധാനമന്ത്രി നരേന്ദ്ര മോദി 2026 മാർച്ച് 28ന് ഉദ്ഘാടനം ചെയ്ത വിമാനത്താവളം ജൂൺ 15 മുതലാണ് വാണിജ്യ സർവീസുകൾ ആരംഭിച്ചത്. ലഖ്‌നൗവിൽ നിന്നുള്ള ഇൻഡിഗോ വിമാനമാണ് ഇവിടെ ആദ്യമായി ലാൻഡ് ചെയ്തത്. പശ്ചിമ ഉത്തർപ്രദേശിലെയും എൻസിആറിലെയും വ്യോമയാന ബന്ധം മെച്ചപ്പെടുത്തുന്നതിൽ ഈ വിമാനത്താവളം വലിയ നാഴികക്കല്ലാണ്.

സൂറിച്ച് എയർപോർട്ട് ഇന്റർനാഷണൽ എജിയുടെ ഉപസ്ഥാപനമായ യമുന ഇന്റർനാഷണൽ എയർപോർട്ട് പ്രൈവറ്റ് ലിമിറ്റഡും, കേന്ദ്ര-സംസ്ഥാന സർക്കാരുകളും സംയുക്തമായാണ് പൊതു-സ്വകാര്യ പങ്കാളിത്ത മാതൃകയിൽ ഇത് വികസിപ്പിച്ചത്.

ആദ്യ ഘട്ടത്തിൽ ഒരു റൺവേയും ഒരു പാസഞ്ചർ ടെർമിനലുമാണ് ഉള്ളത്. പ്രതിവർഷം ഏകദേശം 1.2 കോടി യാത്രക്കാരെ കൈകാര്യം ചെയ്യാൻ ഇതിന് സാധിക്കും. വരും ഘട്ടങ്ങളിൽ ഇത് പ്രതിവർഷം 7 കോടി യാത്രക്കാരെ ഉൾക്കൊള്ളുന്ന രീതിയിൽ വികസിപ്പിക്കാനാണ് മാസ്റ്റർ പ്ലാൻ തയ്യാറാക്കിയിരിക്കുന്നത്.