മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ നിയമസഭയില്‍ പ്രമേയം പാസാക്കി
തിരുവനന്തപുരം: മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണര്‍ ഗ്യാനേഷ് കുമാറിനെതിരെ നിയമസഭയില്‍ പ്രമേയം പാസാക്കി. ഇതോടെ ഗ്യാനേഷ് കുമാറിനെതിരെ പ്രമേയം പാസാക്കുന്ന രാജ്യത്തെ ആദ്യ സംസ്ഥാനമായി കേരളം മാറി. ബില്ലിന്മേല്‍ ബിജെപി എംഎല്‍എമാര്‍ പ്രതിഷേധം രേഖപ്പെടുത്തി.
മുഖ്യമന്ത്രി വി ഡി സതീശനാണ് നിർണായക പ്രമേയം സഭയിൽ അവതരിപ്പിച്ചത്. പ്രതിപക്ഷം പിന്തുണച്ചതോടെയാണ് പ്രമേയം പാസായത്. രാജ്യത്ത് ഒരു നിയമസഭ മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ മാറ്റാൻ ഇത്തരത്തിൽ പ്രമേയം പാസാക്കുന്നത് ചരിത്രത്തിൽ ആദ്യമായാണ്. ഡൽഹിയിൽ സിജെപിയുടെയും പ്രതിപക്ഷ സംഘടനകളുടെയും നേതൃത്വത്തിൽ ശക്തമായ പ്രക്ഷോഭങ്ങൾ തുടരുന്നതിനിടെ കേരളം കൈക്കൊണ്ട ഈ നീക്കം നിർണായകമാണ്.
