കടുവകളുടെ കൂടിനുള്ളിലേക്ക് അതിക്രമിച്ചു കടന്നു, പാർക്കിൽ സന്ദർശകൻ കടുവയുടെ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ടു
ബ്രിട്ടനിലെ പ്രശസ്തമായ യോർക്ഷെയർ വൈൽഡ്‌ലൈഫ് പാർക്കിൽ സന്ദർശകൻ കടുവയുടെ ആക്രമണത്തിൽ ദാരുണമായി കൊല്ലപ്പെട്ടു. കടുവകളുടെ കൂടിനുള്ളിലേക്ക് അതിക്രമിച്ചു കടന്നയാളാണ് ആക്രമണത്തിന് ഇരയായത്. എന്നാൽ, മനുഷ്യന്റെ ഭാഗത്തുനിന്നുണ്ടായ പിഴവിന് കടുവയെ ദയാവധത്തിന് വിധേയമാക്കില്ലെന്ന് പാർക്ക് അധികൃതർ വ്യക്തമാക്കി.
സംഭവത്തിൽ മരിച്ചയാളുടെ പേരുവിവരങ്ങൾ പൊലീസ് ഇതുവരെ ഔദ്യോഗികമായി പുറത്തുവിട്ടിട്ടില്ല. സംഭവത്തെക്കുറിച്ചുള്ള സമഗ്രമായ അന്വേഷണം പുരോഗമിക്കുകയാണ്. അക്രമം നടത്തിയ കടുവയ്ക്ക് പരിക്കുകളൊന്നുമില്ലെന്നും അത് പൂർണ്ണമായും സുരക്ഷിതമാണെന്നും സൗത്ത് യോർക്ഷെയർ പൊലീസ് ഔദ്യോഗികമായി അറിയിച്ചു. ആളുകൾ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നും പാർക്കിൽ മറ്റ് സുരക്ഷാ പ്രശ്നങ്ങളില്ലെന്നും അധികൃതർ വ്യക്തമാക്കി.
സംഭവത്തെ തുടർന്ന് മാനസികമായി പ്രയാസത്തിലായ ജീവനക്കാർക്ക് കൗൺസിലിംഗും പ്രത്യേക പിന്തുണയും നൽകുന്നതിനായി പാർക്ക് താൽക്കാലികമായി അടച്ചിട്ടിരിക്കുകയാണ്
